ഒളിമ്പിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ന്യൂസിലാന്റിനെ തോൽപ്പിച്ചത് 3-2ന്
ടോക്കിയോ: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യമത്സരത്തിൽ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. പൂൾ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഒയി…
By : Editor
Update: 2021-07-24 00:21 GMT
ടോക്കിയോ: പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് ആദ്യമത്സരത്തിൽ വിജയം. ന്യൂസിലാന്റിനെ 3-2നാണ് ഇന്ത്യൻ നിര തോൽപ്പിച്ചത്. പൂൾ എ യിലെ ആദ്യ മത്സരത്തിലാണ് ഇന്ത്യ ജയം നേടിയത്. ഒയി ഹോക്കി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആദ്യം മുന്നിലെത്തിയ ന്യൂസിലാന്റിനെതിരെ രൂപീന്ദർ കുമാറിന്റെ ഗോളിൽ ഇന്ത്യ 1-1 സമനില പിടിച്ചു. 2-1ന് ലീഡ് നേടിയത് പെനാൽറ്റിയിലൂടെയാണ്. ഹർമൻ പ്രീതാണ് ഗോൾ നേടിയത്. മൂന്നാം ഗോളും ഹർമന്റെ വകയായിരുന്നു. മലയാളി ശ്രീജേഷിന്റെ മികച്ച സേവുകളാണ് ന്യൂസിലാന്റിന്റെ ആക്രമണങ്ങളുടെ മുനയൊടിച്ചത്.