ശ്രീജേഷ് വല കാത്തതോടെ ഹോക്കിയിൽ ഇന്ത്യക്ക് മികച്ച തിരിച്ചുവരവ്; സ്‌പെയിനിനെ തകർത്തത് 3-0ന്

ടോക്കിയോ: ഹോക്കിയിൽ മികച്ച ജയത്തോടെ ഇന്ത്യയുടെ തിരിച്ചുവരവ്. സ്‌പെയിനിനെ ഇന്ത്യ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. രൂപീന്ദർപാൽ സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് നിർണ്ണായക ജയം നൽകിയത്.…

By :  Editor
Update: 2021-07-27 02:07 GMT

ടോക്കിയോ: ഹോക്കിയിൽ മികച്ച ജയത്തോടെ ഇന്ത്യയുടെ തിരിച്ചുവരവ്. സ്‌പെയിനിനെ ഇന്ത്യ തകർത്തത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്. രൂപീന്ദർപാൽ സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യക്ക് നിർണ്ണായക ജയം നൽകിയത്. ഓസ്‌ട്രേലിയയോട് 7-1ന് തകർന്നടിഞ്ഞ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ജയമാണ് സ്‌പെയിനിനെതിരെ നേടാനായത്. ന്യൂസിലൻഡിനെതിരായ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഒളിംപിക്സിലെ രണ്ടാം ജയമാണ് ഇന്ത്യ നേടിയിരിക്കുന്നത്. സിംമ്രൻജീതാണ് 14-ാം മിനിറ്റിൽ ടീമിനായി ആദ്യ ഗോൾ നേടിയത്. പെനാൽറ്റി മുതലാക്കി രൂപീന്ദർ രണ്ടാം ഗോൾ നേടി. 24-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മലയാളി താരം ശ്രീജേഷ് വല കാത്തതോടെ ഇന്ത്യൻ പ്രതിരോധം ശക്തമായി. സ്‌പെയിനിന്റെ എല്ലാ ആക്രമണവും ശ്രീജേഷ് തടുത്തു. കളിയുടെ അവസാന നിമിഷത്തിലെ രൂപീന്ദറിന്റെ രണ്ടാം ഗോളിൽ ഇന്ത്യ ജയം 3-0ന്റെ ആധികാരിക ജയം സ്വന്തമാക്കി.

Tags:    

Similar News