നിയസമഭയിലെ കൈയാങ്കളി വിഷയത്തില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി അന്തിമമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണം: വി ഡി സതീശന്‍
സുപ്രീം കോടതിയില്‍ സര്‍ക്കാറിനുണ്ടായത് വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയസമഭയിലെ കൈയാങ്കളി വിഷയത്തില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി അന്തിമമായി വ്യക്തമാക്കിയ…
സുപ്രീം കോടതിയില്‍ സര്‍ക്കാറിനുണ്ടായത് വലിയ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയസമഭയിലെ കൈയാങ്കളി വിഷയത്തില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി അന്തിമമായി വ്യക്തമാക്കിയ സാഹചര്യത്തില്‍ ആരോപണ വിധേയനായ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണം. അദ്ദേഹം രാജിക്ക് സ്വയം തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ചോദിച്ച് വാങ്ങണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഈ മന്ത്രിസഭയിലെ ഒരു മന്ത്രിയും ഒരു എം എല്‍ എയും കോടതിയില്‍ വിചരാണ നേരിടാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ മന്ത്രിയായി ശിവന്‍കുട്ടി തുടരുന്നത് ധാര്‍മികമായും നിയമപരമായും ശരിയല്ല. ക്രിമിനല്‍ നടപടിക്ക് ഒരു നിയമസഭ പരിരക്ഷയുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുകാണ്. ഇത് യു ഡി എഫും നേരത്തെ പറഞ്ഞതാണെന്ന് വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.