ഒളിമ്പിക്‌സിൽ രാജ്യത്തിന് വീണ്ടും മെഡൽ സമ്മാനിച്ച് പി.വി സിന്ധു
ടോക്യോ : ഒളിമ്പിക്‌സിൽ രാജ്യത്തിന് വീണ്ടും മെഡൽ സമ്മാനിച്ച് പി.വി സിന്ധു. ബാഡ്മിന്റൺ ലൂസേഴ്‌സ് ഫൈനലിൽ ചൈനയുടെ ഹെ ഹി ബിംഗ് ജിയോവോയെ തോൽപ്പിച്ചു. 21-13, 21-15…
ടോക്യോ : ഒളിമ്പിക്‌സിൽ രാജ്യത്തിന് വീണ്ടും മെഡൽ സമ്മാനിച്ച് പി.വി സിന്ധു. ബാഡ്മിന്റൺ ലൂസേഴ്‌സ് ഫൈനലിൽ ചൈനയുടെ ഹെ ഹി ബിംഗ് ജിയോവോയെ തോൽപ്പിച്ചു. 21-13, 21-15 ആണ് സ്‌കോർ നില. തുടർച്ചയായാ രണ്ടാം തവണയാണ് ഒളിമ്പിക്‌സിൽ സിന്ധു ഇന്ത്യയ്‌ക്ക് മെഡൽ സമ്മാനിക്കുന്നത്. റിയോ ഒളിമ്പിക്‌സിൽ സിന്ധു വെള്ളി മെഡൽ നേടിയിരുന്നു. രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് സിന്ധു.
ടോക്യോ ഒളിമ്പിക്‌സിൽ ഇതുവരെ രണ്ട് മെഡലുകളാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഭാരോദ്വഹനത്തിൽ മീരാഭായി ചാനുവാണ് ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. 49 കിലോ ഭാരോദ്വനത്തിൽ വെള്ളിമെഡലായിരുന്നു മീരാഭായ് ചാനുവിന് ലഭിച്ചത്.