2019 പൊതു തിരഞ്ഞെടുപ്പ്: 80 സീറ്റുകളില്‍ 40 എണ്ണം വേണം ഇല്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി
ന്യൂഡല്‍ഹി: 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബി.എസ്.പി രംഗത്ത്. മാത്രമല്ല പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍…
ന്യൂഡല്‍ഹി: 2019 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ആകെയുള്ള 80 സീറ്റുകളില്‍ 40 എണ്ണം വേണമെന്ന ആവശ്യവുമായി ബി.എസ്.പി രംഗത്ത്. മാത്രമല്ല പാര്‍ട്ടിക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലെങ്കില്‍ ഒറ്റക്ക് മല്‍സരിക്കുമെന്ന മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നു.
യു.പിയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം വിജയം കൊയ്തതിന് പിന്നാലെയാണ് ആവശ്യവുമായി ബി.എസ്.പി രംഗത്തെത്തിയിരിക്കുന്നത്.
അതേ സമയം, മായാവതിയുടെ ആവശ്യത്തോട് എസ്.പി നേതാവ് അഖിലേഷ് യാദവ് അനുകൂല നിലപാട് എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.