വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു: വരന് പരിക്ക്
ധാക്ക: വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം. ഇടിമിന്നലേറ്റ് വരന് പരിക്കേൽക്കുകയും ചെയ്തു. വധു വേദിയിൽ ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു. ഇടിമിന്നൽ ശക്തമായ സമയത്ത് വധു…
;ധാക്ക: വിവാഹപാർട്ടിക്കിടെ ഇടിമിന്നലേറ്റ് 16 പേർ മരിച്ചു. ബംഗ്ലാദേശിലാണ് സംഭവം. ഇടിമിന്നലേറ്റ് വരന് പരിക്കേൽക്കുകയും ചെയ്തു. വധു വേദിയിൽ ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു.
ഇടിമിന്നൽ ശക്തമായ സമയത്ത് വധു വിവാഹ വേദിയിൽ ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥനായ ഷാക്കിബ് അൽ റബ്ബി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. മരണപ്പെട്ടവരിൽ അഞ്ചു പേർ സ്ത്രീകളാണെന്നും പോലീസ് അറിയിച്ചു. ബംഗ്ലാദേശിൽ പലയിടത്തും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ ആഴ്ച കനത്ത മഴയിൽ ആറ് രോഹിംഗ്യൻ അഭയാർത്ഥികൾ ഉൾപ്പെടെ 20 പേരാണ് മരിച്ചത്. ബംഗ്ലാദേശിൽ വനനശീകരണം കാരണം ഇടിമിന്നലേറ്റ് മരണം വർധിക്കുകയാണെന്നാണ് വിദഗ്ധർ പറയുന്നത്.