സ്വർണ വില വീണ്ടും കുറഞ്ഞു; 9 ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപയിലേറെ

തിരുവനന്തപുരം: സ്വർണ വിപണിയിൽ വീണ്ടും ഇടിവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 34,680…

By :  Editor
Update: 2021-08-09 02:41 GMT

തിരുവനന്തപുരം: സ്വർണ വിപണിയിൽ വീണ്ടും ഇടിവ്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വർണ വില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 34,680 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 35,080 യായിരുന്നു വില. പവന് 400 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

ഈ മാസം ആദ്യം മുതൽ സ്വർണ വില കുറയുന്ന നിലയിലായിരുന്നു. ഓഗസ്റ്റ് ഒന്നിന് ഒരു പവന് 36,000 രൂപയായിരുന്നു വില. ഒമ്പത് ദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. ആഗോള വിപണിയിലെ വിലയിടിവാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായംവർധിച്ചതും വില കുറയാൻ കാരണമായി. വരുംദിവസങ്ങളിലും സ്വർണ വില കുറയാനാണ് സാധ്യത. ജൂലൈയിലെ അവസാന മൂന്നു ദിവസം തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് പവന് 200 രൂപയുടെ കുറവുണ്ടായിരുന്നു. 30ന് ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു സ്വർണ വില- പവന് 36200 രൂപയും ഗ്രാമിന് 4560 രൂപയും. ജൂലൈ 20, 16 തീയതികളിലും കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ഒന്നാം തീയതിയാണ് സ്വർണവില ജൂലൈയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തിയത്. അന്ന് 35200 രൂപയായിരുന്നു പവന് വില.

2020ൽ ഇതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് സ്വര്‍ണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോർഡിലും എത്തി. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ആഗോളതലത്തിൽ സാമ്പത്തിക വ്യവസ്ഥ നിശ്ചലമായപ്പോള്‍ നിക്ഷേപകര്‍ സുരക്ഷിതമെന്ന നിലയിൽ സ്വർണത്തിൽ വിശ്വാസം അർപ്പിച്ചതാണ് വില ഉയരാൻ കാരണമായത്.

Tags:    

Similar News