നടി ശരണ്യ അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ. നിരവധി സീരിയലിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപ് രോഗം വീണ്ടും…

By :  Editor
Update: 2021-08-09 04:11 GMT

തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. ബ്രെയിൻ ട്യൂമർ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു ശരണ്യ. നിരവധി സീരിയലിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് മാസം മുൻപ് രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നു. കൊറോണയും ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അമ്മയും അനിയനും അനുജത്തിയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ശരണ്യയുടെ വരുമാനമായിരുന്നു. രോഗകാലത്തും ദുരിതനാളുകളിലുമെല്ലാം ശരണ്യയ്ക്ക് കൈത്താങ്ങായി കൂടെ നിന്നത് സീരിയല്‍ കലാകാരന്മാരുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ്. നടി സീമ ജി നായരുടെ നേതൃത്വത്തില്‍ ശരണ്യക്കായി തിരുവനന്തപുരത്ത് ഒരു വീടും അടുത്തിടെ പണിതുനല്‍കിയിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ചികിത്സയ്ക്കായി വലിയ സാമ്പത്തിക ചെലവ് ഉണ്ടായിരുന്നു. ആ സമയത്തെല്ലാം ശരണ്യയുടെ കുടുംബത്തിനു താങ്ങായി നിന്നിരുന്നത് നടി സീമ ജി.നായര്‍ ആണ്. ശരണ്യക്ക് സ്വന്തം സഹോദരിയെ പോലെയായിരുന്നു സീമ. അതുകൊണ്ട് തന്നെ ശരണ്യയുടെ മരണവാര്‍ത്ത വലിയ വേദനയാണെന്ന് സീമ പറയുന്നു. 'പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കും വിരാമം..അവള്‍ യാത്രയായി...' ശരണ്യയുടെ മരണവാര്‍ത്ത അറിയിച്ച് സീമയുടെ ആദ്യ പ്രതികരണം ഇങ്ങനെയാണ്. ശരണ്യക്കൊപ്പമുള്ള ചിത്രങ്ങളും സീമ പങ്കുവച്ചിട്ടുണ്ട്.

Tags:    

Similar News