22 വയസ്സായിട്ടും ഗേള്‍ഫ്രണ്ടിനെ കിട്ടിയില്ല, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനായില്ല; നിരാശയിൽ യുവാവിന്റെ കൊടുംക്രൂരത; സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ച് കൊലപ്പെടുത്തി
പ്ലീമൗത്ത്: സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ച് കൊന്ന ശേഷം 22 കാരൻ ജീവനൊടുക്കി. ജേക്ക് ഡേവിഡ്‌സണ്‍ എന്ന യുവാവാണ് 22 വയസായിട്ടും ഒരു ഗേള്‍…
;പ്ലീമൗത്ത്: സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ച് കൊന്ന ശേഷം 22 കാരൻ ജീവനൊടുക്കി. ജേക്ക് ഡേവിഡ്‌സണ്‍ എന്ന യുവാവാണ് 22 വയസായിട്ടും ഒരു ഗേള്‍ ഫ്രണ്ടിനെ കിട്ടാത്ത നിരാശയിൽ സ്വന്തം അമ്മ ഉള്‍പ്പെടെ അഞ്ചു പേരെ വെടിവച്ച് കൊലപ്പെടുത്തിയത്. ബ്രിട്ടനിലെ പ്ലീമൗത്തില്‍ ഇന്നലെയാണ് സംഭവം നടന്നത്. ബോഡി ബില്‍ഡര്‍ കൂടിയായ ഇയാള്‍ തടിച്ച വൃത്തികെട്ട രൂപമാണ് തനിക്കെന്നും അതിനാല്‍ ഗേള്‍ഫ്രണ്ടിനെ കിട്ടാത്തതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സാധിക്കാത്തതും എന്ന നിരാശയിലാണ് ഈ കടും കൈ ചെയ്തത്. സ്വന്തം അമ്മയും മൂന്നു വയസുകാരിയുമടക്കം അഞ്ചു പേരെ നിറയൊഴിച്ചു കൊലപ്പെടുത്തിയശേഷം ജേക്ക് സ്വയം വെടിവച്ച് മരിക്കുകയായിരുതുന്നു. വെടിയേറ്റവരില്‍ രണ്ടു പുരുഷന്മാരും രണ്ട് സ്ത്രീകളും സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടഞ്ഞു. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെ ആണ് മരണമടഞ്ഞത്.