ജെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ്
കൊച്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ജെയിന്‍ ഓണ്‍ലൈന്‍…
കൊച്ചി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഡിജിറ്റല്‍ വിദ്യാഭ്യാസ വിഭാഗമായ ജെയിന്‍ ഓണ്‍ലൈന്‍ ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്ക് കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 70% വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിക്ക് മറ്റ് ചില യൂണിവേഴ്‌സിറ്റികളോടൊപ്പം ഓണ്‍ലൈന്‍ യുജി, പിജി കോഴ്‌സുകള്‍ ലഭ്യമാക്കാന്‍ യുജിസി ഈയിടെ അനുമതി നല്‍കിയിരുന്നു.
ഡാറ്റാ ആന്‍ഡ് അനലിറ്റിക്‌സ്, സൈബര്‍ സെക്യൂറിറ്റി, ക്ലൗഡ് കമ്പ്യൂട്ടിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് തുടങ്ങി 72 സ്‌പെഷ്യലൈസേഷനുകളിലായി 2 യുജിയും 7 പിജി കോഴ്‌സുകളുമാണ് യൂണിവേഴ്‌സിറ്റി ആരംഭിച്ചിരിക്കുന്നത്. ജെയിന്‍ ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ മിക്കവയും ആഗോള പ്രൊഫഷണല്‍ സ്ഥാപനങ്ങളുടെ അംഗീകാരമുള്ളതാണ്.
തങ്ങളുടെ ലേണിങ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ (എല്‍എംഎസ്) വിദ്യാര്‍ഥികള്‍ക്ക് രസകരവും ജ്ഞാനസമ്പുഷ്ടവുമായ പഠനാനുഭവം പ്രദാനം ചെയ്യാനാണ് ജെയിന്‍ ലക്ഷ്യമിടുന്നത്
.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഫ്രീഡം ടു ലേണ്‍ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതിലൂടെ സര്‍വകലാശാലയെന്ന നിലയില്‍ കേരളത്തിലെ കഴിവുറ്റ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയേകുന്നതില്‍ പ്രതിബദ്ധരാണെന്ന് ഡയറക്ടര്‍ ഓഫ് ന്യൂ ഇനീഷ്യേറ്റിവ്‌സ് ടോം ജോസഫ് പറഞ്ഞു. ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവര്‍ക്കും പ്രാപ്യവും സാമ്പത്തികമായി താങ്ങാവുന്നതുമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന സാമൂഹ്യ ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്നും ടോം ജോസഫ് വ്യക്തമാക്കി.
3 യൂണിവേഴ്‌സിറ്റികള്‍ അടക്കം 85ലേറെ സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ട ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഉടമസ്ഥതയിലുള്ള ജെയിന്‍ യൂണിവേഴ്‌സിറ്റി നാക് എ പ്ലസ് അക്രെഡിറ്റേഷനുള്ളതും രാജ്യത്തെ 100 പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നുമാണ്. 2018ല്‍ യൂണിവേഴ്‌സിറ്റിക്ക് യുജിസി ഗ്രേഡഡ് ഓട്ടോണമി നല്‍കിയിരുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 2020 555 നമ്പറില്‍ ബന്ധപ്പെടുകയോ www.online.
മാര്‍ക്കറ്റിങ് ഫീച്ചര്‍ ( Evening kerala news portal does not represent or endorse the Accuracy or reliability of any advertisements / Marketing feature