മലപ്പുറത്ത് കോവിഡ് വ്യാപനം രൂക്ഷം; മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ രോഗബാധിതര്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മലപ്പുറത്ത്. ജില്ലയില്‍ 3,089 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21.11 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. മറ്റ് മൂന്ന്…

By :  Editor
Update: 2021-08-18 08:10 GMT

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ മലപ്പുറത്ത്. ജില്ലയില്‍ 3,089 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 21.11 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. മറ്റ് മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍ രോഗികളുണ്ട്. കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,225 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്.

Tags:    

Similar News