കേരളം വീണ്ടും അടച്ചുപൂട്ടലിലേക്കോ ? ഓണാഘോഷത്തിന് പിന്നാലെ സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിക്കുന്നു " അടച്ചിടലില്‍ ബുധനാഴ്ച തീരുമാനമുണ്ടാകും !

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന് പിന്നാലെ കോവിഡ് കേസുകള്‍ കുത്തനെ കൂടിയേക്കുമെന്ന് സൂചന. ഇനിയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം വന്നാല്‍ വീണ്ടും അടച്ചിടലിനുള്ള സാധ്യതയും ഏറുകയാണ്. അതിനിടെ ഇന്നു ചേരാനിരുന്ന…

By :  Editor
Update: 2021-08-23 01:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷത്തിന് പിന്നാലെ കോവിഡ് കേസുകള്‍ കുത്തനെ കൂടിയേക്കുമെന്ന് സൂചന. ഇനിയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമല്ലാത്ത സാഹചര്യം വന്നാല്‍ വീണ്ടും അടച്ചിടലിനുള്ള സാധ്യതയും ഏറുകയാണ്. അതിനിടെ ഇന്നു ചേരാനിരുന്ന കോവിഡ് അവലോകന യോഗം ബുധനാഴ്ച ചേരും.

കഴിഞ്ഞ ദിവസങ്ങളില്‍ ടിപിആര്‍ കുതിച്ചുയരുന്ന കാഴ്ചയാണ് സംസ്ഥാനത്ത്. ശനിയാഴ്ച 17 കടന്ന ടിപിപിആര്‍ ഇന്നലെ 16ലേക്ക് താണെങ്കിലും അതൊരു വലിയ കുറവല്ല. ഓണദിവസങ്ങളില്‍ പരിശോധനകള്‍ നന്നേ കുറവാണ്. ഇന്നലെ 63406 സാമ്ബിളുകള്‍ മാത്രമാണ് പരിശോധിച്ചത്. ഇതിലാണ് 10402 പേര്‍ പോസിറ്റീവ് ആയത്. ഉത്സവകാലമായതിനാല്‍ രോഗവ്യാപനം ഉയരാന്‍ തന്നെയാണ് സാധ്യത. അടുത്തയാഴ്ചയോടെ പ്രതിദിന രോഗികള്‍ 30000 കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.

ഓണത്തിന്റെ ഭാഗമായി പരിശോധനകള്‍ കുറഞ്ഞതും വാക്‌സിനേഷന്‍ സജീവമാകാത്തതും തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങള്‍വരെ പ്രതിദിനം രണ്ടു ലക്ഷം പരിശോധന നടന്ന സംസ്ഥാനത്ത് ഇന്നലെ ഇത് 60000ത്തിലേക്കാണ് താണത്. ഇന്നലെ ഞായറാഴ്ച കൂടിയായതിനാല്‍ പരിശോധന ഇതിലും കുറയാനിടയിട്ടുണ്ട്.

വാക്‌സിനേഷന്റെ കാര്യവും ഇതുതന്നെ. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിനം ശരാശരി 30000ത്തിനടുത്ത് മാത്രമാണ് വാക്‌സിന്‍ നല്‍കാനായത്. ഇതു വലിയ തിരിച്ചടിയാണ്. അവധി ദിനങ്ങളില്‍ കൂടുതല്‍ പേരെ വാക്‌സിന്‍ എടുക്കാന്‍ വേണ്ടി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ പദ്ധതിയിട്ടെങ്കിലും ഇതൊന്നും ഗുണം കണ്ടില്ല. അതേസമയം ടിപിആര്‍ കുതിരുച്ചുയരുമ്പോളും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നതുമാത്രാമാണ് ഏക ആശ്വാസം. അതേസമയം നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കണമെന്ന ആവശ്യത്തിലാണ് വിവിധ വിഭാഗങ്ങള്‍. ബുധനാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയാകും.

Tags:    

Similar News