വാരിയം കുന്നന്‍ പിടിച്ചുപറിക്കാരന്‍ ആയിരുന്നെന്ന് തെളിവുകള്‍ നിരത്തി ശ്രീജിത്ത് പണിക്കര്‍, മറിച്ചു തെളിയിക്കാന്‍ വെല്ലുവിളി
മലബാര്‍ കലാപത്തിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ടാകുകയാണ്. വാരിയം കുന്നന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മതവെറി പിടിച്ച ആളായിരുന്നെന്നാണ് സോഷ്യല്‍…
മലബാര്‍ കലാപത്തിനെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ടാകുകയാണ്. വാരിയം കുന്നന്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത മതവെറി പിടിച്ച ആളായിരുന്നെന്നാണ് സോഷ്യല്‍ മീഡിയയിലും പലരും വെളിപ്പെടുത്തുന്നത്. ഇത്തരത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തെളിവുകള്‍ നിരത്തി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. വാരിയം കുന്നന്‍ പിടിച്ചു പറിക്കാരനാണെന്നാണ് അദ്ദേഹം സമര്‍ത്ഥിക്കുന്നത്.
ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
പ്രിയപ്പെട്ട ഷിനാസ്,
ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി പിടിച്ചുപറിക്കാരന്‍ ആയിരുന്നെന്ന് ഞാന്‍ പറഞ്ഞതിനെ താങ്കള്‍ എതിര്‍ത്തു. എന്നോട് നല്ല ചരിത്രരേഖകള്‍ വായിക്കാന്‍ പറഞ്ഞു. താങ്കള്‍ക്ക് മറുപടി നല്‍കാന്‍ എനിക്ക് അവസരമില്ലാതെ ചര്‍ച്ച തീര്‍ന്നു. ദക്ഷിണ മലബാര്‍ പൊലീസ് സൂപ്രണ്ട് ആയിരുന്ന ആര്‍ എച്ച് ഹിച്ച്‌കോക്ക് എഴുതിയ The History of the Malabar Rebellion, 1921 എന്ന പുസ്തകത്തിന്റെ 58ആം പേജില്‍ ആണ് വാരിയം കുന്നത്ത് ഹാജി പിടിച്ചുപറിക്കാരന്‍ ആയിരുന്നെന്ന് പറയുന്നത്. ഈ പുസ്തകത്തെ ഉദ്ധരിച്ചാണ് ചര്‍ച്ചയില്‍ ഒ അബ്ദുള്ള സംസാരിച്ചത് മുഴുവനും. ഇനി താങ്കള്‍ താങ്കളുടെ റഫറന്‍സ് പുസ്തകം പറയൂ. വാരിയംകുന്നന്‍ നല്ല സ്വഭാവക്കാരന്‍ ആയിരുന്നു എന്നു തെളിയിക്കാന്‍.