കോവിഷീൽഡ്‌ വാക്‌സിൻ എടുക്കാൻ 84 ദിവസത്തെ ഇടവേള എന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ  എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയായാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി…

;

By :  Editor
Update: 2021-08-24 05:36 GMT

കൊച്ചി: കോവിഷീൽഡ് പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് കുത്തിവയ്പ് എടുക്കാൻ എന്തിനാണ് 84 ദിവസത്തെ ഇടവേളയെന്ന് ഹൈക്കോടതി. വാക്‌സിൻ ലഭ്യതയാണോ ഫലപ്രാപ്തിയായാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

കിറ്റെക്‌സ് കമ്പനി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ചോദ്യം. ജീവനക്കാർക്ക് വേണ്ട വാക്സിൻ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവർക്ക് രണ്ടാം ഡോസ് നൽകാൻ കമ്പനി അനുമതി തേടിയിരുന്നു. എന്നാൽ 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നൽകാൻ സർക്കാർ അനുമതി നൽകിയില്ല. ഇതേത്തുടർന്നാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടതെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ മറുപടി. തുടർന്നാണ് കോടതി കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയത്. സ്വന്തം നിലയിൽ വാക്‌സിൻ വാങ്ങുന്നവർക്ക് ഇടവേള കുറയ്ക്കാമല്ലോ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. കേന്ദ്രം ഇക്കാര്യത്തിൽ ഉടൻ നിലപാട് അറിയിക്കും. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

Tags:    

Similar News