കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ

മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം…

;

By :  Editor
Update: 2021-08-24 22:51 GMT

മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നും വിദഗ്ദ്ധ സമിതി സർക്കാരിനോട് നിർദേശിച്ചിട്ടുണ്ട്.

വ്യാജ കൊവിഡ് സർട്ടിഫിക്കറ്റുമായി നിരവധി മലയാളികൾ കർണാടകയിൽ പിടിയിലായ സാഹചര്യത്തിലാണ് നിലപാട് കടുപ്പിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നത്. കേരളത്തിൽ ശരിയായ നിലയിൽ കൊവിഡ് പരിശോധന നടക്കുന്നില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. കേരളത്തിൽ നിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തുന്നവർ കർണാടകയിൽ പോസിറ്റീവാകുന്ന അവസ്ഥയിൽ നിർബന്ധിത ക്വാറൻ്റൈൻ അല്ലാതെ മറ്റ് മാർഗമില്ലെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശയിൽ പറയുന്നത്. കേരളത്തിൽ നിന്നും എത്തുന്നവർ ഏഴ് ദിവസത്തിന് ശേഷം നെഗറ്റീവ് ഫലം വരുന്നത് വരെ സർക്കാർ കേന്ദ്രങ്ങളിൽ തുടരണമെന്നും ശുപാർശയിലുണ്ട്.

Tags:    

Similar News