മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ ഭാര്യയ്ക്ക് പിന്നാലെ ചിതയിലേക്ക് ചാടിയ ഭർത്താവും മരിച്ചു
ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭർത്താവും മരിച്ചു.ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം.ഗോലാമുണ്ടയിലെ സിയാൽജോദി ഗ്രാമത്തിലെ നീലമണി സബാർ എന്ന 65 കാരനാണ് മരിച്ചത്.നീലമണി സബാറിന്റെ ഭാര്യ…
;ഭാര്യയുടെ വിയോഗം സഹിക്കാനാകാതെ ചിതയിലേക്ക് ചാടിയ ഭർത്താവും മരിച്ചു.ഒഡീഷയിലെ കലഹണ്ടി ജില്ലയിലാണ് സംഭവം.ഗോലാമുണ്ടയിലെ സിയാൽജോദി ഗ്രാമത്തിലെ നീലമണി സബാർ എന്ന 65 കാരനാണ് മരിച്ചത്.നീലമണി സബാറിന്റെ ഭാര്യ റായ്ബറി ചൊവ്വാഴ്ച വൈകിട്ടാണ് ഹൃദായാഘാതത്തെത്തുടർന്ന് മരിച്ചത്. എന്നാൽ അറുപതുകാരനായ നിളാമണിക്ക് ഭാര്യാവിയോഗം താങ്ങാനായില്ല. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ നിളാമണി ചിതയിലേക്ക് എടുത്തു ചാടി. സംസ്‌കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാൻ പോയ സമയത്താണ് നിലാമനി സബർ അപ്രതീക്ഷിതമായി ചിതയിലേക്ക് എടുത്തുചാടിയത്. തൽക്ഷണം മരിച്ചു.
ഭാര്യയുടെ വിയോഗം താങ്ങാനാവാതെ സബർ ചിതയിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അതേസമയം ഭാര്യ ജീവിച്ചിരിക്കെ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികൾ സൂചിപ്പിക്കുന്നു. സംഭവത്തിൽ അസാധാരണ മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഒഡീഷ പൊലീസ് അറിയിച്ചു. ഗ്രാമപഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗം കൂടിയായിരുന്നു നിളാമണി.