‘എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, തടസ്സമായി നിൽക്കുന്നില്ല, ഈ നിമിഷം മുതൽ കോൺഗ്രസുകാരനല്ല’: എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു

പാലക്കാട്: എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമികഅംഗത്വം രാജിവെയ്‌ക്കുന്നുവെന്ന് ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെയെന്താകുമെന്ന് പ്രവചിക്കാനാവില്ല. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മുരളീധരനുമെല്ലാം പ്രിയപ്പെട്ടവരാണ്. എന്നാൽ…

By :  Editor
Update: 2021-08-30 04:10 GMT

പാലക്കാട്: എ.വി ഗോപിനാഥ് കോൺഗ്രസ് വിട്ടു. കോൺഗ്രസിന്റെ പ്രാഥമികഅംഗത്വം രാജിവെയ്‌ക്കുന്നുവെന്ന് ഗോപിനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാളെയെന്താകുമെന്ന് പ്രവചിക്കാനാവില്ല. ഉമ്മൻചാണ്ടിയും, രമേശ് ചെന്നിത്തലയും മുരളീധരനുമെല്ലാം പ്രിയപ്പെട്ടവരാണ്. എന്നാൽ കോൺഗ്രസിലുള്ള തന്റെ എല്ലാ പ്രതീക്ഷയും ഇപ്പോൾ നഷ്ടപ്പെട്ടു. രാജി അനിവാര്യമാണെന്ന് സ്വയം തോന്നിതയിനാലാണ് കോൺഗ്രസ് വിട്ടതെന്നും മറ്റ് പാർട്ടിയിലേക്ക് ഉടനില്ലെന്നും ഗോപിനാഥ് അറിയിച്ചു. കോൺഗ്രസിന്റെ തടസ്സക്കാരനായി മാറുന്നുണ്ടോ എന്ന സംശയം എന്നും അലട്ടിയിരുന്നുവെന്ന് ഗോപിനാഥ് പറഞ്ഞു. നിരന്തരമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം. പലതവണ മനസിനോട് ആവർത്തിച്ച് ചോദിച്ചു. ഇനി തടസ്സമായി നിൽക്കില്ല. ഈ നിമിഷം മുതൽ താൻ കോൺഗ്രസുകാരനല്ല. കുടുംബത്തിനെക്കാൾ ഉപരി കോൺഗ്രസിനെ താൻ സ്‌നേഹിച്ചുവെന്നും ആരുടേയും പ്രേരണക്ക് വഴങ്ങിയല്ല രാജിയെന്നും ഗോപിനാഥ് കൂട്ടിച്ചേർത്തു.

Tags:    

Similar News