ടോക്യോ പാരാലിമ്പിക്‌സ്: ജാവലിനില്‍ ഇന്ത്യയുടെ സുമിത്തിന് ലോക റെക്കോര്‍ഡോടെ സ്വര്‍ണം

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വർണമെഡൽ നേട്ടം. ജാവലിന്‍ ത്രോയില്‍ എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം കൊയ്തത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത്…

By :  Editor
Update: 2021-08-30 08:26 GMT

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വർണമെഡൽ നേട്ടം. ജാവലിന്‍ ത്രോയില്‍ എഫ്64 വിഭാഗത്തില്‍ സുമിത് ആന്റിലാണ് ലോക റെക്കോര്‍ഡോടെ സ്വര്‍ണം കൊയ്തത്. ഫൈനലില്‍ മൂന്ന് തവണയാണ് സുമിത് ലോക റെക്കോര്‍ഡ് ഭേദിച്ചത്. 68.55 മീറ്റര്‍ എറിഞ്ഞായിരുന്നു സുമിത് മെഡല്‍ കരസ്ഥമാക്കിയത്.അതേസമയം, സുമതിനൊപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് ചൗധരി നാലാമതായി. 62.20 മീറ്ററാണ് സന്ദീപ് ചൗധരിയുടെ മികച്ച നേട്ടം.പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഷൂട്ടര്‍ അവനി ലേഖ്‌റ നേരത്തെ ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതടക്കം ഇന്ത്യ ഇതുവരെ ഏഴ് മെഡലുകളാണ് പാരാലിമ്പിക്‌സില്‍ നേടിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍വേട്ടയാണ് ഇത്തവണത്തെ പാരാലിമ്പിക്‌സില്‍.

Tags:    

Similar News