ഓണത്തിനുശേഷം കോവിഡ് കേസുകളിൽ 24% വർധനയെന്ന് റിപ്പോർട്ട് ; ഓക്സിജൻ വേണ്ട രോ​ഗികളുടെ എണ്ണവും കൂടി

തിരുവനന്തപുരം: ഓണത്തിനുശേഷം കോവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ…

By :  Editor
Update: 2021-08-31 23:53 GMT

തിരുവനന്തപുരം: ഓണത്തിനുശേഷം കോവിഡ് രോ​ഗികളുടെ എണ്ണത്തിലുണ്ടായത് വൻ വർധന. പത്ത് ദിവസത്തിനിടെ ഉണ്ടായത് 24 ശതമാനം വർധന. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. നിലവിലെ സ്ഥിതിയിൽ ഈ ആഴ്ച പ്രതിദിന രോ​ഗികളുടെ എണ്ണം 40000ന് മുകളിലെത്താമെന്നും സർക്കാരിന്റെ കോവിഡ് റിപ്പോർട്ട് പറയുന്നു.

പത്ത് ദിവസത്തിനുള്ളിൽ രോ​ഗികളുടെ എണ്ണം കുറയാമെന്നും സർക്കാരിന്റഎ കൊവിഡ് റിപ്പോർട്ട് പറയുന്നു. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോ​ഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോ​ഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിൽസയിലുള്ള നല്ലൊരു ശതമാനം രോ​ഗികൾക്കും ഓക്സിജൻ നൽകിയുള്ള ചികിൽസ ആവശ്യമായി വരികയാണെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

നിലവിൽ മലപ്പുറം, തൃശൂർ, കോഴിക്കോട്, തുടങ്ങി വടക്കൻ ജില്ലകളിലാണ് രോ​ഗബാധിതരിലേറെയും. എന്നാൽ ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോ​ഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈ ജില്ലകളിലും രോ​ഗികളുടെ എണ്ണം ഉയരാമെന്നാണ് വിലയിരുത്തൽ.

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോ​ഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്.

Tags:    

Similar News