മുട്ടില്‍ മരംമുറി: ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

മുട്ടില്‍ മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ ശുപാർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍…

;

By :  Editor
Update: 2021-09-03 10:00 GMT

മുട്ടില്‍ മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. നിലവില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ ശുപാർശയിലാണ് പ്രത്യേക ഉത്തരവിറക്കിയത്.

വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ മരംമുറിയില്‍ പ്രതികളെ സഹായിക്കാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയോ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ ചെയ്യണമെന്ന് അന്വേഷിക്കാന്‍ പ്രത്യേക ഉത്തരവ് വേണമെന്നായിരുന്നു ആവശ്യം. നിയമോപദേശത്തിന്റെ അടിസ്ഥത്തിലാണ് ശുപാർശ സമര്‍പ്പിച്ചത്. ഈ ശുപാർശയാണ് മുഖ്യമന്ത്രി അംഗീകരിച്ചത്. നിലവില്‍ നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയാണ് ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരിക്കുന്നത്. കൂടുതല്‍ റവന്യൂ ഉദ്യോഗസ്ഥര്‍- വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തും. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൂടി അടങ്ങിയ പ്രത്യേക സംഘമാകും അന്വേഷിക്കുക.

Tags:    

Similar News