ഭാര്യയുടെ മാനസിക പീഡനം കാരണം 21 കിലോ കുറഞ്ഞു; ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിവാഹമോചനം ശരിവച്ച് ഹൈക്കോടതി
ഭാര്യയുടെ മാനസിക പീഡനം കാരണം വിവാഹശേഷം 21 കിലോ കുറഞ്ഞുവെന്ന് യുവാവ് ഹൈകോടതിയില്‍. ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിവാഹമോചനം ഹൈകോടതി ശരിവച്ചു. ഹിസാര്‍ കുടുംബകോടതി 50 ശതമാനം…
;ഭാര്യയുടെ മാനസിക പീഡനം കാരണം വിവാഹശേഷം 21 കിലോ കുറഞ്ഞുവെന്ന് യുവാവ് ഹൈകോടതിയില്‍. ശാരീരിക വൈകല്യമുള്ള യുവാവിന്റെ വിവാഹമോചനം ഹൈകോടതി ശരിവച്ചു. ഹിസാര്‍ കുടുംബകോടതി 50 ശതമാനം ശ്രവണശേഷി മാത്രുള്ള യുവാവിന് അനുവദിച്ച വിവാഹമോചനമാണ് പഞ്ചാബ് -ഹരിയാന ഹൈകോടതി ശരിവച്ചത്. ഭര്‍ത്താവിനും കുടുംബത്തിനും എതിരെ യുവതി നല്‍കിയ എല്ലാ ക്രിമിനല്‍ പരാതികളും കേസുകളും തെറ്റാണെന്നും കോടതി കണ്ടെത്തി. യുവാവിന്റെ ഭാര്യ കുടുംബകോടതി നല്‍കിയ വിവാഹമോചനത്തിനെതിരെ നല്‍കിയ അപ്പീലിലാണ് ഹൈകോടതിയുടെ വിധി. ഭാര്യയുടെ മാനസിക പീഡനം കാരണം തന്റെ ഭാരം 74 കിലോഗ്രാമില്‍ നിന്ന് 53 കിലോഗ്രാമായി കുറഞ്ഞുവെന്നും പരാതിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു.
ജസ്റ്റിസ് റിതു ബഹ്രി, ജസ്റ്റിസ് അര്‍ച്ചന പുരി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹിസാര്‍ സ്വദേശിയായ യുവതി സമര്‍പിച്ച അപ്പീല്‍ തള്ളിക്കൊണ്ട് യുവാവിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്. 2019 ആഗസ്റ്റ് 27ലെ വിവാഹ മോചന ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമര്‍പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കുടുംബ കോടതി നല്‍കിയ വിവാഹമോചനം ഹൈകോടതി ശരിവച്ചു.