എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി വൈറലാകുന്നു (വീഡിയോ )

തൃശൂര്‍: എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി വൈറലാകുന്നു. തൃശൂര്‍ നഗരത്തിലെ നാല് പൊലീസുകാര്‍ സുരേഷ് ഗോപി എം.പിയോടൊപ്പം നിന്ന്…

By :  Editor
Update: 2021-09-17 02:01 GMT
എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി വൈറലാകുന്നു  (വീഡിയോ )
  • whatsapp icon

Full View

തൃശൂര്‍: എസ്.ഐയോട് സല്യൂട്ട് ചെയ്യണമെന്ന് ഓര്‍മ്മിപ്പിച്ചതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റൊരു പൊലീസ് വാര്‍ത്ത കൂടി വൈറലാകുന്നു. തൃശൂര്‍ നഗരത്തിലെ നാല് പൊലീസുകാര്‍ സുരേഷ് ഗോപി എം.പിയോടൊപ്പം നിന്ന് സെല്‍ഫിയുമെടുത്തു. തൃശൂര്‍ വെള്ളേപ്പങ്ങാടിയിലായിരുന്നു സുരേഷ്‌ ഗോപിയെ കണ്ടപ്പോള്‍ പൊലീസുകാര്‍ പരിചയം പുതുക്കിയത്. തൃശൂരില്‍ അദ്ദേഹം മത്സരിക്കുമ്ബോഴുള്ള സൗഹൃദമായിരുന്നു പൊലീസുകാര്‍ക്ക്. താന്‍ വരച്ച സുരേഷ്‌ഗോപിയുടെ ചിത്രവും ഒരു പൊലീസുകാരന്‍ കാണിച്ചു. തൊട്ടുപിന്നാലെ സെല്‍ഫിയുമെടുത്തു. വെള്ളേപ്പം വാങ്ങിക്കഴിച്ചും വീട്ടിലേക്കുള്ള പലഹാരങ്ങള്‍ വാങ്ങിയും കച്ചവടം നടത്തുന്ന സ്ത്രീകളോട് സിനിമാവിശേഷങ്ങള്‍ പങ്കിട്ടുമാണ് സുരേഷ് ഗോപി മടങ്ങിയത്.

Tags:    

Similar News