വിദ്യാഭ്യാസ വകുപ്പിന് 'ഞെട്ടൽ'; സ്‌കൂൾ തുറക്കാനുള്ള തീരുമാനം മന്ത്രിപോലും അറിയാതെയോ !

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെ. സ്കൂള്‍ തുറക്കുന്ന തിയതി അടക്കം വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ അറിഞ്ഞിരുന്നില്ലെന്നുമാണ്…

;

By :  Editor
Update: 2021-09-18 13:54 GMT

സംസ്ഥാനത്ത് നവംബര്‍ ഒന്നുമുതല്‍ സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് അറിയാതെ. സ്കൂള്‍ തുറക്കുന്ന തിയതി അടക്കം വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷനോ അറിഞ്ഞിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിർണ്ണായക തീരുമാനമുണ്ടായ കൊവിഡ് അവലോകന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രിയെയോ വകുപ്പ് ഉദ്യോഗസ്ഥരെയോ വിളിച്ചിരുന്നില്ല എന്നും പരാതി ഉയരുന്നുണ്ട്. പ്ലസ് വൺ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട യോ​ഗം ചേർന്ന യോഗത്തിലും സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് അറിയിപ്പുണ്ടായിരുന്നില്ല. ഏതെല്ലാം ക്ലാസുകള്‍ ആദ്യം തുറക്കണം, സ്വീകരിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ തുടങ്ങി സ്കൂളുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളായിരുന്നു വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നത്. എന്നാല്‍ ഇന്ന് കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെക്കുറിച്ച് അറിഞ്ഞത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മറ്റൊരു പൊതുപരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് വിവരം അറിഞ്ഞതെന്നുമാണ് വിവരമെന്നു റിപ്പോർട്ടർ ചാനൽ അടക്കമുള്ള ചില ഓൺലൈൻ ചാനലുകൾ റിപ്പോർട്ട് ചെയുന്നു

Full View

Tags:    

Similar News