'കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല; കത്തി കൊണ്ടുവന്നത് സ്വയം കൈമുറിച്ച് പേടിപ്പിക്കാന്‍'; പ്രതി
കോട്ടയം: നിഥിനയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി അഭിഷേക്. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് പ്രതി മൊഴി…
;By : Editor
Update: 2021-10-01 06:36 GMT
കോട്ടയം: നിഥിനയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി അഭിഷേക്. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പ്രതി വെളിപ്പെടുത്തി. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസിന് പ്രതി മൊഴി നല്‍കി. ആയുധം കൈയില്‍ കരുതിയത് സ്വന്തം കൈമുറിച്ച് പെണ്‍കുട്ടിയെ പേടിപ്പിക്കാനായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംസാരത്തിനിടെയുണ്ടായ തര്‍ക്കമാണ് കഴുത്തില്‍ കത്തിവെക്കാനിടയായതെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു.