ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യചിത്രങ്ങൾ പിൻവലിച്ച് ബൈജൂസ് !
ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് താത്കാലികമായി നിർത്തി ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്. ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ…
;ഷാരൂഖ് ഖാൻ അഭിനയിച്ച പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് താത്കാലികമായി നിർത്തി ടെക്-വിദ്യാഭ്യാസ കമ്പനിയായ ബൈജൂസ്. ലഹരിമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മുൻകൂറായി പണം നൽകി സംപ്രേക്ഷണം ചെയ്തവന്നിരുന്ന പല മാധ്യമങ്ങളിലും ഷാരൂഖ് അഭിനയിച്ച പരസ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് നടനെ മാറ്റിയോ എന്ന് വ്യക്തമല്ല. ബൈജൂസ് ആപ്പിന്റെ കേരളത്തിന് പുറത്തുള്ള സ്ഥലങ്ങളിലെ ബ്രാൻഡ് അംബാസിഡർ ആണ് ഷാരൂഖ് ഖാൻ. 2017 മുതലാണ് ഷാരൂഖ് ഖാൻ ബൈജൂസിന്റെ ബ്രാൻഡ് അംബാസിഡർ ആകുന്നത്. ഇതിൽ നിന്ന് മൂന്ന് മുതൽ നാല് കോടി രൂപ വരെ വർഷത്തിൽ നടന് വരുമാനമായി ലഭിക്കുന്നുണ്ട്. മൂന്നാഴ്ച മുമ്പ് ഷാരൂഖ് ഖാനെ വെച്ച് പുതിയ പരസ്യം കമ്പനി പുറത്തിറക്കിയിരുന്നു.