മലയാളത്തിന്റെ മഹാനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തുന്നു

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തുന്നു. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍…

By :  Editor
Update: 2021-10-12 02:32 GMT

തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങള്‍ ഒഴുകി എത്തുന്നു. ഭൗതികദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന അയ്യന്‍കാളി ഹാളിലേക്ക് സിനിമാ സാംസ്കാരിക പൊതുമേഖലയില്‍ നിന്നുള്ള നിരവധിപേര്‍ എത്തി. ഉച്ചയ്ക്ക് 12.30ന് പൊതുദര്‍ശനം അവസാനിച്ചു. രണ്ട് മണിക്ക് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഇന്നലെ രാത്രി തന്നെ മമ്മൂട്ടിയും മോഹന്‍ലാലും നെടുമുടി വേണുവിന്റെ വട്ടിയൂര്‍ക്കാവിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം.ബി.രാജേഷ്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, സജി ചെറിയാന്‍, അഹമ്മദ് ദേവര്‍കോവില്‍, കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നടന്‍ വിനീത്, മണിയന്‍പിള്ള രാജു, മധുപാല്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ച്‌ അയ്യങ്കാളി ഹാളിലെത്തി.

Full View

ഇന്നലെയാണ് ഇന്ത്യന്‍ സിനിമയുടെ തന്നെ നടനവിസ്‌മയമായിരുന്ന നെടുമുടി വേണു അരങ്ങൊഴിഞ്ഞത്. 73 വയസായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

Tags:    

Similar News