ലഹരിക്കേസിൽ ജയിലിലായ മകനെ കാണാൻ ഷാറുഖ് ജയിലിൽ എത്തി

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന്‍ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തി. ഇന്ന് രാവിലെയാണ്…

;

By :  Editor
Update: 2021-10-20 23:48 GMT

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്റ്റിലായി മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന മകന്‍ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് താരം ഷാറുഖ് ഖാനെത്തി. ഇന്ന് രാവിലെയാണ് ജയിലിലെത്തി ആര്യനെ കണ്ടത്. ഒക്ടോബർ രണ്ടിന് ആണ് ആര്യൻ അടക്കം എട്ടു പേർ കേസിൽ അറസ്റ്റിലാകുന്നത്. ഇതിനു ശേഷം ആദ്യമായാണ് മകനെ കാണാൻ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ ജയിൽ സന്ദർശന നിയന്ത്രണങ്ങൾ മഹാരാഷ്ട്ര സർക്കാർ ലഘൂകരിച്ച ദിവസത്തിലാണ് ഷാറുഖിന്റെ സന്ദർശനം.

Full View

Tags:    

Similar News