ചിത്രീകരണത്തിനിടെ നടന്റെ കയ്യിലെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക മരിച്ചു, സംവിധായകന് പരിക്ക്

ഷൂട്ടിംഗിനിടെ നടൻ കയ്യിലെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് മരിച്ചു. സംവിധായകനും പരുക്കേറ്റു.  ‘റസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. അലെക് ബോള്‍ഡ്വി‌ന്നിന്റെ…

;

By :  Editor
Update: 2021-10-22 06:34 GMT

ഷൂട്ടിംഗിനിടെ നടൻ കയ്യിലെ തോക്കില്‍ നിന്ന് വെടിയേറ്റ് ഛായാഗ്രാഹക ഹലൈന ഹച്ചിന്‍സ് മരിച്ചു. സംവിധായകനും പരുക്കേറ്റു. ‘റസ്റ്റ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്.

അലെക് ബോള്‍ഡ്വി‌ന്നിന്റെ തോക്കില്‍ നിന്നാണ് വെടിയേറ്റത്. സംവിധായകന്‍ ജോയലിന്റെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. ഹലൈനയെ (42) ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ക്രിസ്റ്റസ് സെന്റ് വിന്‍സെന്റ് റീജിയനല്‍ മെഡിക്കല്‍ സെന്ററില്‍ ആണ് ജോയല്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ ഇതുവരെ കേസ് എടുത്തിട്ടില്ലെന്നും അന്വേഷണം നടത്തി സാക്ഷികളുടെ മൊഴിയും എടുത്ത ശേഷമാകും നടപടിയെന്ന് പൊലീസ് പറഞ്ഞതായി അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Full View

പ്രോപ് ഗൺ ഹോളിവുഡ് ചിത്രങ്ങളില്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവയൊന്നും പാലിക്കാറില്ല. ദ് ക്രൗ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ പ്രോപ് ഗണ്ണിൽ നിന്നും വെടിയേറ്റാണ് ബ്രൂസ് ലിയുടെ മകൻ ബ്രാൻഡൺ മരിച്ചത്. ഹലൈനയുടെയും സംവിധായകൻ ജോയലിന്റെയും മരണത്തില്‍ കുടുംബത്തെ അനുശോചനം അറിയിക്കുകയാണെന്ന് ബ്രാൻഡൺ ബ്രൂസ്‍ ലിയുടെ സഹോദരിയും നടിയുമായ ഷാനണ്‍ ലീ പറയുന്നു. ഒരിക്കലും ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ആര്‍ക്കും മരിക്കേണ്ടി വരരുതെന്നും ബ്രാൻഡണിന്റെ പേരിലുള്ള ട്വിറ്ററില്‍ നിന്ന് ഷാനണ്‍ ലീ ട്വീറ്റ് ചെയ്യുന്നു.

Tags:    

Similar News