മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തം; ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ…
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ജലനിരപ്പ് 138 അടിയിൽ എത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 140 അടിയിലാണ് ആദ്യ ജാഗ്രത നിർദ്ദേശം പ്രഖ്യാപിക്കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ് ആണ്.സെക്കൻഡിൽ 2150 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതർ പറയുന്നത്.