പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മങ്കോട് ഒരിപ്പുറം കോളനിയിലെ താമസക്കാരനായ അഖില്‍ ഭവനില്‍ അഖിലി(21)നെയാണു പത്തനാപുരം പോലീസ്…
;കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം മങ്കോട് ഒരിപ്പുറം കോളനിയിലെ താമസക്കാരനായ അഖില്‍ ഭവനില്‍ അഖിലി(21)നെയാണു പത്തനാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചുവരികയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരം എസ്.ഐ. പുഷ്പകുമാറിന്റെ നേത്യത്ത്വത്തിലുളള സംഘമാണ് ഒരിപ്പുറം കോളനിയില്‍ നിന്നു പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.