വയനാട്ടിൽ നോറോ വൈറസ് ; ലക്ഷണങ്ങൾ വയറിളക്കം, ഛർദി

വയനാട്ടില്‍(wayanad) നോറോ വൈറസ്(Noro Virus) ബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ(pookode veterinary college) വിദ്യാര്‍ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ്…

By :  Editor
Update: 2021-11-12 01:09 GMT

വയനാട്ടില്‍(wayanad) നോറോ വൈറസ്(Noro Virus) ബാധ സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജിലെ(pookode veterinary college) വിദ്യാര്‍ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ ഈവനിംഗ് കേരള ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

വനിത ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതോടെയാണ് ആരോഗ്യവകുപ്പിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ മല സാമ്പിള്‍ പരിശോധനയ്ക്കാന്‍ ശേഖരിക്കുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു.

Tags:    

Similar News