സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്.…

By :  Editor
Update: 2021-11-15 01:10 GMT

ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട് മഴ ഇപ്പോഴും പെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാൽ കൂടുതൽ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടൽ. മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി. ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇടുക്കി ഡാം ‌ഇന്നലെ തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്. നാൽപ്പത് സെൻ്റിമീറ്റർ ഉയരത്തിലാണ് ഡാം തുറന്നത്. 30 മുതൽ 40 വരെ ക്യുമെക്സ് ജലം ഒഴുക്കി വിട്ടിരുന്നു.

Tags:    

Similar News