'ചിറക്' ആദ്യ പോസ്റ്റർ പുറത്തിറങ്ങി
പി .ശിവപ്രസാദ് "നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ " എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് 'ചിറക്' മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി.…
;പി .ശിവപ്രസാദ്
"നാല് ചുവരുകൾക്കുള്ളിൽ ചിറകൊതുക്കിയ മാടപ്രാവുകളിലൂടെ " എന്ന ടാഗ് ലൈനോട് കൂടി ജനശ്രദ്ധ ആകർഷിച്ചു കൊണ്ട് 'ചിറക്' മ്യൂസിക്കൽ ആൽബം ആദ്യ പോസ്റ്റർ പുറത്തിറങ്ങി. അനു സിതാരയുടെ അനിയത്തി അനു സോനാരയാണ് ഈ സംഗീത ആൽബത്തിലെ മറ്റൊരു ആകർഷണവും പ്രത്യേകതയും. അനു സോനാര ആദ്യമായി ക്യാമറക്ക് മുന്നിലെത്തുകയാണ് 'ചിറക്' ലൂടെ.
എസ് വി പ്രൊഡക്ഷൻസിന്റെ ബാനറിൽ വൈശാഖ് സി വടക്കേവീടാണ് ഈ ആൽബം നിർമ്മിച്ചിരിക്കുന്നത്. 'വാബി-സാബി' യ്ക്ക് ശേഷം സനി യാസ് സംവിധാനം ചെയ്യുന്ന 'ചിറക്' ൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മെഹ്റിനാണ്. ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് അതുല്ല്യ കലാകാരൻ സോമ സുന്ദറും, ഗാനരചന നിതിൻ ശ്രീനിവാസനുമാണ്. സമൂഹത്തിന് വേണ്ടി സ്വയം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവെക്കപ്പെടേണ്ടി വരുന്ന പെൺകുട്ടികളിൽ നിന്നും വ്യത്യസ്തയായി ചിറകു വിരിച്ചു പറക്കാനൊരുങ്ങുന്ന പെൺകുട്ടിയുടെ വേഷപകർച്ചയാണ് 'ചിറക്' ലൂടെ അനു സോനാരാ പ്രേക്ഷകരിലേക്ക് എത്തിക്കാൻ പോകുന്നത്.
ഛായഗ്രഹണം: വിഷ്ണു എം പ്രകാശ്, അസോസിയേറ്റ് ഡയറക്ടർ: തേജസ്സ് കെ ദാസ്, എഡിറ്റിംഗ്: അരുൺ പി ജി, കോ. പ്രൊഡ്യൂസർ: നൗഷു ലോജിക് മീഡിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സൽ സബീൽ, അസിസ്റ്റന്റ് ഡയറക്ടർസ്: റോണാ അരയായിൽ, ജൈബി ജോസഫ്, മീഡിയ മാർക്കറ്റിംഗ്: സീത ലക്ഷ്മി, പ്രതീഷ് ശേഖർ, പി. ആർ. ഒ: പി. ശിവപ്രസാദ്, പ്രോഗ്രാമിങ് മിക്സ് ആൻഡ് മാസ്റ്ററിങ്: രോഹിത് ഇ അരവിന്ദ് ടെക്‌നോ 360 തൃശ്ശൂർ, സ്റ്റിൽസ്: റാബിഹ് മുഹമ്മദ്, ശിഹാബ് അലിശ, ടൈറ്റിൽ: കിഷോർ ബാബു വയനാട്. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.