ഒമിക്രോണിന് പിന്നാലെ ‘ഇഹു’ വരുന്നു: കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം

പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. b.1.640.2 (ഇഹു-(ഐഎച്ച്‌യു)) എന്ന…

;

By :  Editor
Update: 2022-01-04 09:46 GMT

പാരിസ്: ഒമിക്രോണിന് പിന്നാലെ കൊറോണയുടെ പുതിയ വകഭേദത്തിന് ഫ്രാൻസിൽ സ്ഥിരീകരണം. ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും ഫ്രാൻസിൽ സ്ഥിരീകരിച്ചിരിക്കുന്നത്. b.1.640.2 (ഇഹു-(ഐഎച്ച്‌യു)) എന്ന വകഭേദമാണ് ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിൽ കണ്ടെത്തിയത്. ഇഹു വകഭേദത്തിന് ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫ്രാൻസിലെ 12 പേരിൽ രോഗം കണ്ടെത്തി.

ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ഫ്രാൻസിലെത്തിയ ആളിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇഹു മെഡിറ്ററാൻ ഇൻഫെക്ഷൻ എന്ന സ്ഥാപനത്തിലെ ഗവേഷകരാണ് രോഗം സ്ഥിരീകരിച്ചത്. അതിനാലാണ് b.1.640.2 എന്ന വകഭേദത്തിന് ഇഹു എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

വുഹാനിൽ പടർന്നുപിടിച്ച ആദ്യ കൊറോണ വകഭേദത്തിൽ നിന്ന് 46 തവണ ജനിതകവ്യതിയാനം സംഭവിച്ചതാണ് പുതിയ കൊറോണ വകഭേദം. മനുഷ്യരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുത്താൻ പുതിയ വകഭേദത്തിന് കഴിയുമെന്നാണ് പുറത്തുവരുന്ന സൂചന. കൊറോണയുടെ പുതിയ വകഭേദം ഒമിക്രോൺ ലോകത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് നവംബർ 24നാണ്. ഇതിനോടകം നൂറോളം രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Tags:    

Similar News