കോവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത " ഇന്ന് നിർണായക അവലോകന യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക എന്ന ആരോഗ്യമന്ത്രാലയം അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. 11 മണിക്കാണ് യോഗം ചേരുക എന്ന ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാ ജില്ലകളിലെയും കൊറോണ സാഹചര്യം യോഗത്തിൽ വിലയിരുത്തും. സംസ്ഥാനത്ത് കൊറോണയും ഒമിക്രോണും പടരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം ചേരുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കർശനമായ നിയന്ത്രണം വേണമെന്ന് ആരോഗ്യ, റവന്യൂ വകുപ്പുകൾ വിലയിരുത്തുന്നുണ്ട്. എന്നാൽ സാഹചര്യം വിലയിരുത്തി ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുക. രോഗവ്യാപനം കൂടിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ സാഹചര്യം യോഗം പ്രത്യേകം വിലയിരുത്തും. അന്താരാഷ്ട്ര യാത്രക്കാരുടെ നിർബന്ധിത ക്വാറൻ്റൈനും നിരീക്ഷണവും ശക്തമാക്കും. പരിശോധനകൾ വ്യാപിപ്പിക്കും. സമ്പർക്ക രോഗികൾ വർദ്ധിക്കുന്നതിനാൽ ആൾക്കൂട്ട നിയന്ത്രണത്തിനുള്ള പ്രത്യേക മാനദണ്ഡങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്.
അതോടൊപ്പം സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചും തീരുമാനമുണ്ടായേക്കും. രാത്രികാല കർഫ്യൂ, സമ്പൂർണ അടച്ചിടൽ തുടങ്ങി കർശനമായ നിയന്ത്രണങൾ ഈ ഘട്ടത്തിൽ ഏർപ്പെടുത്താൻ സാധ്യത കുറവാണ്