കോവിഡ് വ്യാപനം: കേരളത്തിൽ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും…

By :  Editor
Update: 2022-01-20 07:47 GMT

Health officials an policemen stop vehicles at the Tamil Nadu-Andra Pradesh interstate border during a government-imposed lockdown as a preventive measure against the COVID-19 coronavirus, on outskirts of Chennai on March 24, 2020. (Photo by Arun SANKAR / AFP)

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ചകളിലാണു കടുത്ത നിയന്ത്രണം. ഈ മാസം 23, 30 തീയതികളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകും ഏർപ്പെടുത്തുക. അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

സ്‌കൂളുകള്‍ പൂര്‍ണ്ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലുള്ളവര്‍ക്കായിരുന്നു 21 മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അനുവദിച്ചിരുന്നത്. പത്ത് മുതല്‍ പ്ലസ്ടുവരെയുള്ളവര്‍ക്കും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു.

Tags:    

Similar News