സർക്കാർ ആശുപത്രികളിൽ N95മാസ്കിന് കടുത്ത ക്ഷാമം; ​ഗുരുതരാവസ്ഥയിലുള്ളവർ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന് നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ

സർക്കാർ ആശുപത്രികളിൽ N95മാസ്കിന് കടുത്ത ക്ഷാമം, ​ഗുരുതരാവസ്ഥയിലുള്ളവർ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന് നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ. കൊവിഡ് രോ​ഗികൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എൻ 95…

By :  Editor
Update: 2022-01-26 01:45 GMT

സർക്കാർ ആശുപത്രികളിൽ N95മാസ്കിന് കടുത്ത ക്ഷാമം, ​ഗുരുതരാവസ്ഥയിലുള്ളവർ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതിയെന്ന് നിർദ്ദേശമെന്ന് റിപ്പോർട്ടുകൾ.

കൊവിഡ് രോ​ഗികൾ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എൻ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറൽ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികൾ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടിൽ നിന്നും പണമെടുത്ത് കാരുണ്യയിൽ നിന്നടക്കം മാസ്കുകൾക്ക് ഒർഡർ നൽകി. എന്നാൽ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും എത്തിക്കാൻ കാരുണ്യ ഫാർമസികൾക്ക് കഴിയുന്നില്ല. 15 ദിവസം മുമ്പ് ഓർഡർ നൽകിയ എറണാകുളം ജനറൽ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകൾ മാത്രം. വിപണിയിൽ ക്ഷാമമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എൻ95 മാസ്കുകൾ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിന് മതിയാകില്ലെന്നുറപ്പ്. കൂടുതൽ ആരോ​ഗ്യപ്രവർത്തകർ കൊവിഡ് ബാധിതരാകുന്നത് ചികിൽസയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ അവസരത്തിലാണ് മാസ്കുകളെത്തിക്കാൻ കഴിയാതെ സർക്കാർ വലയുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

ഇതിനിടെ രോ​ഗ ​‌ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന , കിടത്തി ചികിൽസ വേണ്ടിവരുന്ന ​ഗുരുതരാവസ്ഥയിലുള്ള രോ​ഗികൾക്ക് മാത്രം കൊവിഡ് പരിശോധന നടത്തിയാൽ മതിയെന്ന നിർദേശവും ആശുപത്രികൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട ചെയ്യുന്നു. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കൊവിഡ് ബാധിതരായി കണക്കാക്കണമെന്ന നിർദേശവുമുണ്ട്. ജില്ലാ സർവൈലൻസ് ഓഫിസർമാർ വഴിയാണ് ഈ നിർദേശം ആശുപത്രികൾക്ക് നൽകിയത്.

Tags:    

Similar News