കോവിഡ് അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങൾ തുടരണോ എന്ന കാര്യത്തിൽ തീരുമാനമായേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കോവിഡ് കേസുകൾ…
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. അതോടൊപ്പം, സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ക്ലാസുകൾ വൈകീട്ട് വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നെങ്കിലും, അന്തിമ തീരുമാനം ആയിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകും. 14-ാം തിയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് ആലോചന. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.