വധ ഗൂഢാലോചന കേസ്; ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദ പരിശോധന തുടങ്ങി; ക്രൈംബ്രാഞ്ച് സംഘം ചിത്രാജ്ഞലി സ്റ്റുഡിയോയിൽ

കൊച്ചി: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ആരംഭിച്ചു. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ആലുവ…

By :  Editor
Update: 2022-02-08 01:02 GMT

കൊച്ചി: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശബ്ദപരിശോധന ആരംഭിച്ചു. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ എത്തി. ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടികൾ. മൂന്നുപേരും ഒരു കാറിലാണ് എത്തിയത്. കേസിൽ മുൻ‌കൂർ ജാമ്യം നേടിയ ശേഷം ദിലീപ് തന്റെ അഭിഭാഷകരുമായി കൂടി കാഴ്ച്ച നടത്തിയിരുന്നു. ദിലീപിന്റെ അഭിഭാഷകയും ഒപ്പമുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ സംഭാഷണത്തിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുന്നതിനാണ് ശബ്ദ പരിശോധന നടത്തുന്നത്. ശബ്ദ പരിശോധനക്ക് തയ്യാറാണെന്ന് ദിലീപ് അടക്കമുള്ള പ്രതികള്‍ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

എന്നാൽ അന്വേഷണ സംഘം ശബ്ദ പരിശോധന്ക്കായി നോട്ടീസ് അയച്ചപ്പോള്‍ അന്ന് സ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് പ്രതിഭാഗത്തിന്റെ വിശദീകരണം. തുടർന്ന് അന്വേഷണ സംഘം നോട്ടീസ് വീട്ടില്‍ പതിച്ച് മടങ്ങുകയായിരുന്നു. ഇത് സംബന്ധിച്ചുള്ള വാദം ഹൈക്കോടതിയില്‍ ഉയര്‍ന്നു വന്നപ്പോൾ ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയാറായിരുന്നില്ലെന്നും അന്വേഷണത്തോട് തീര്‍ത്തും സഹകരിക്കാത്ത സാഹചര്യമാണ് ഉണ്ടായതെന്നും പ്രോസിക്യുഷൻ കോടതിയെ അറിയിച്ചു. പിന്നാലെയാണ് അഭിഭാഷകര്‍ വഴി ശബ്ദ പരിശോധനക്ക് പ്രതികള്‍ സന്നദ്ധത അറിയിച്ചത്.
ശാസ്ത്രീയ പരിശോധന നടത്തി ഗൂഢാലോചന കേസിൽ ദിലീപിനെതിരെ തെളിവുകൾ മുറുക്കുകയാണ് ലക്ഷ്യം.സംവിധായകൻ ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദമാണ് പരിശോധിക്കുക. ആദ്യ ഘട്ടത്തിൽ ദിലീപിന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി ശബ്ദം കേൾപ്പിച്ചിരുന്നു. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ദിലീപിന്റെ ചോദ്യം ചെയ്യലിനിടെ ആയിരുന്നു ഇത്. സംവിധായകരായ റാഫി, വ്യാസൻ ഇടവണക്കാട് എന്നിവരെ വിളിച്ചു വരുത്തുകയും അവർ ദിലീപിന്റെയും ബന്ധുക്കളുടെയും ശബ്ദം തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ ശാസ്ത്രീയ പരിശോധനയ്ക്കു കൂടി തീരുമാനിക്കുന്നത്.

ഗൂഢാലോചന കേസിൽ ജാമ്യം കിട്ടിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനുള്ള എല്ലാ നീക്കവും ക്രൈം ബ്രാഞ്ച് നടത്തിയിരുന്നു. ദിലീപ് താമസിക്കുവാൻ സാധ്യതയുള്ള ആലുവയിലെ വസതി ഉൾപ്പെടെ നാലു കേന്ദ്രങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. വധ ശ്രമ ഗൂഢാലോചനയിൽ നടൻ ദിലീപിന് ഉപാധികളോടെയാണ് മുൻ കൂർ ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചുവെന്നതാണ് കേസ്.

Tags:    

Similar News