ട്രെയിനിന്റെ അടിയിൽപെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ് ; വീഡിയോ

ഭോപാൽ: ട്രെയിനിന്റെ അടിയിൽപെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. മുഹമ്മദ് മെഹബൂബ് എന്ന 37കാരനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.‌ഇതിന്റെ ദൃശ്യങ്ങൾ…

;

By :  Editor
Update: 2022-02-12 05:07 GMT

ഭോപാൽ: ട്രെയിനിന്റെ അടിയിൽപെട്ട പെൺകുട്ടിയെ സാഹസികമായി രക്ഷപെടുത്തി യുവാവ്. മധ്യപ്രദേശിലെ ഭോപാലിലാണ് സംഭവം. മുഹമ്മദ് മെഹബൂബ് എന്ന 37കാരനാണ് സ്വന്തം ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.‌ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫെബ്രുവരി അഞ്ചിന് വൈകിട്ട് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് വിവരം പുറത്തറിഞ്ഞത്.

കുട്ടിയുമായി ട്രെയിനിന് താഴെ കിടന്നാണ് മെഹബൂബ് രക്ഷകനായത്. പെൺകുട്ടിയെ പിടിച്ചുമാറ്റാനുള്ള സമയമില്ലാത്തതിനാൽ ട്രെയിൻ കടന്നു പോകുന്നത് വരെ പെൺകുട്ടിയെ പിടിച്ച് ട്രാക്കിൽതന്നെ കിടക്കുകയായിരുന്നു. ‘ചുവന്ന സൽവാർ ധരിച്ചിരുന്ന പെൺകുട്ടി പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് പോലും ശ്രദ്ധിച്ചിരുന്നില്ല. സുഹൃത്തിനൊപ്പം ജോലി സ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്നു ഞാൻ. ഒരു ഗുഡ്സ് ട്രെയിൻ വന്ന് നിന്നതിനു പിന്നാലെ പാളം മുറിച്ചു കടക്കുമ്പോഴാണ് ആളുകൾ ഉച്ചത്തിൽ നിലവിളിക്കുന്നത് ശ്രദ്ധയിൽപെട്ടത്. പെൺകുട്ടി ട്രാക്കിൽ വീണ് കിടക്കുന്നതാണ് പിന്നീട് കണ്ടത്. വേറെ ഒന്നും ആലോചിക്കാൻ നിന്നില്ല. ട്രെയിനിനു മുന്നിലേക്കു കുതിക്കുകയായിരുന്നു. വേറെ ആർക്കു വേണ്ടിയാണെങ്കിലും ഞാൻ ഇതുതന്നെ ചെയ്യുമായിരുന്നു’– മെഹബൂബ് മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ പെൺകുട്ടി ട്രാക്കിൽനിന്ന് എഴുന്നേൽക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പെൺകുട്ടിയെ ട്രാക്കിലൂടെ ചെന്ന് പിടിച്ചുമാറ്റാനുള്ള സമയവും ഉണ്ടായിരുന്നില്ല. പെൺകുട്ടിയെ രക്ഷപ്പെടുത്താനായി മെഹബൂബ് തല താഴ്ത്തി പിടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ട്രെയിൻ കടന്നുപോയതോടെ അഭിനന്ദനങ്ങളുമായി അവിടെ കൂടിയിരുന്നവർ മെഹബൂബിനെ വളഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളും ഓടിയെത്തി മെഹബൂബിനെ ആലിംഗനം ചെയ്തു. ഒപ്പം പ്ലാറ്റ്ഫോമിൽ നിന്നിരുന്ന പെൺകുട്ടി പൊടുന്നനെ കാൽവഴുതി ട്രാക്കിൽ വീഴുകയായിരുന്നുവെന്നും മെഹബൂബിന്റെ മനസ്സാന്നിധ്യം കൊണ്ടുമാത്രാമാണ് മകളുടെ ജീവൻ തിരികെ കിട്ടിയതെന്നും പെൺകുട്ടിയുടെ മാതാപിതാക്കൾ പ്രതികരിച്ചു.

Tags:    

Similar News