ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുക്രൈന്‍ സൈന്യത്തിന്റെ ക്രൂരത; അതിര്‍ത്തി കടക്കാനെത്തിയവരെ തിരിച്ചയച്ചെന്ന് ആരോപണം

യുദ്ധഭീതിയില്‍ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിനിടെ യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരത. സെഹ്നി അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതിര്‍ത്തി കടക്കാന്‍…

;

By :  Editor
Update: 2022-02-27 01:49 GMT

യുദ്ധഭീതിയില്‍ തിരിച്ച് നാട്ടിലേക്ക് എത്തുന്നതിനിടെ യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ക്രൂരത. സെഹ്നി അതിര്‍ത്തിയില്‍ യുക്രൈന്‍ സൈന്യം തങ്ങളെ മര്‍ദിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അതിര്‍ത്തി കടക്കാന്‍ എത്തിയവരെ യുക്രൈന്‍ സൈന്യം തിരിച്ചയച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം ലാത്തിച്ചാര്‍ജ് നടത്തിയെന്നും ആകാശത്തേക്ക് വെടിയുതിര്‍ത്തെന്നും അതിര്‍ത്തിയിലുള്ളവര്‍ പറഞ്ഞു.

Full View

പൊലീസും യുക്രൈന്‍ സൈന്യവും വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുകയാണ്. വാഹനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കയറ്റാന്‍ ശ്രമിച്ചെന്നും എയ്ഞ്ചല്‍ എന്ന വിദ്യാര്‍ത്ഥി ആരോപിച്ചു

Tags:    

Similar News