ഇനി ഇന്ത്യ മാത്രം; യുഎസ്, യുകെ, ജപ്പാന്‍ കൊറിയ പതാകകള്‍ നീക്കി റഷ്യ; ചില കൊടികൾ ഇല്ലാതെ ഞങ്ങളുടെ റോക്കറ്റ് കൂടുതൽ സുന്ദരമാണെന്നും ട്വീറ്റ്

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്‌ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്.…

;

By :  Editor
Update: 2022-03-03 08:18 GMT

മോസ്‌കോ: യുക്രെയ്‌നിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന് പിന്നാലെ ലോകരാജ്യങ്ങളെല്ലാം റഷ്യയ്‌ക്ക് വലിയ രീതിയിലുള്ള ഉപരോധങ്ങളാണ് ഏർപ്പെടുത്തിയത്. യുദ്ധം ഒഴിവാക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതോടെയാണ് വിവിധ ലോകരാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ തിരിഞ്ഞത്. എന്നാൽ യുക്രെയ്‌നും റഷ്യയും തമ്മിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതേസമയം യുക്രെയ്‌നും തങ്ങൾക്കുമിടയിലുള്ള പ്രശ്‌നങ്ങളിൽ മറ്റ് രാജ്യങ്ങൾ ഇടപെടേണ്ടെന്നും, അങ്ങനെ ചെയ്യുന്നവർക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും റഷ്യ നൽകിയിരുന്നു.

യുഎസും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന്റെ തകർച്ചയ്‌ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് റഷ്യ നൽകിയിരുന്നു. ഇതിന് പിന്നാലെ തങ്ങൾ വിക്ഷേപിക്കുന്ന റോക്കറ്റിൽ നിന്നും ഇന്ത്യയുടേത് ഒഴികെ അതിൽ പങ്കാളികളാകുന്ന എല്ലാ രാജ്യങ്ങളുടേയും പതാകകൾ നീക്കം ചെയ്തിരിക്കുകയാണ് റഷ്യ.

വാർത്തകൾക്ക് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകു

ഇന്ത്യയുടെ പതാക റഷ്യ അവിടെ തന്നെ നിലനിർത്തിയിട്ടുണ്ട്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ മേധാവി ദിമിത്രി റോഗോസ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്ത വന്നിരിക്കുന്നത്.ചില കൊടികൾ ഇല്ലാതെ ഞങ്ങളുടെ റോക്കറ്റ് കൂടുതൽ സുന്ദരമാണെന്ന് തോന്നുന്നുവെന്ന് വീഡിയോ പങ്കുവച്ച് ദിമിത്രി റോഗോസ് പറയുന്നു. റഷ്യയ്ക്ക് മുന്നിൽ ഉപരോധം ഏർപ്പെടുത്തുകയും അവർക്കെതിരായ പ്രമേയം യുഎൻ പൊതുസഭയിൽ അടക്കം പിന്താങ്ങുകയും ചെയ്ത രാജ്യങ്ങളുടെ പതാകയാണ് റോക്കറ്റിൽ നിന്നും റഷ്യ മാറ്റിയത്.

റഷ്യൻ ബാങ്കുകളെ അന്താരാഷ്ട്ര തലത്തിലെ സ്വിഫിറ്റ് സംവിധാനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ജർമ്മനി റഷ്യയുമായുള്ള നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി ഉപേക്ഷിച്ചിരുന്നു. യൂറോപ്യൻ യൂണിയൻ അടക്കം വിവിധ രാജ്യങ്ങൾ ഉപരോധവും എർപ്പെടുത്തി. എന്നാൽ യുഎൻ രക്ഷകൌൺസിൽ അടക്കം നിക്ഷ്പക്ഷ നിലപാടാണ് ഇന്ത്യ എടുത്തത്. ഇതിനെ തുടർന്ന് കൂടിയാണ് ഇന്ത്യൻ പതാക നിലനിർത്തിയത് എന്നാണ് പുതിയ വീഡിയോയിലുടെ വ്യക്തമാകുന്നത്.

Tags:    

Similar News