യുക്രൈൻ അതിർത്തി കടക്കാൻ ശ്രമിക്കവെ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു

കീവ്: ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ്…

;

By :  Editor
Update: 2022-03-03 22:58 GMT

കീവ്: ഇന്ത്യൻ വിദ്യാർത്ഥിയ്‌ക്ക് വെടിയേറ്റു. കീവിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റത്. വാർത്ത കേന്ദ്രമന്ത്രി സ്ഥിരീകരിച്ചു. രക്ഷാ ദൗത്യത്തിനായി പോളണ്ടിലെത്തിയ കേന്ദ്രമന്ത്രി ജനറൽ വികെ സിംഗ് ആണ് വാർത്ത സ്ഥിരീകരിച്ചത്.വിദ്യാർത്ഥിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ചൊവ്വാഴ്ച യുക്രൈനിലെ റഷ്യൻ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു. കർണാടക സ്വദേശി നവീൻ എസ്.ജി ആണ് (21) ആണ് യുക്രൈനിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

Tags:    

Similar News