ജപ്പാനിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി അധികൃതർ

ജപ്പാനിൽ ശക്തമായ ഭൂചലനം. വടക്കൻ ജപ്പാനിലെ ഫുകുഷിമ കടൽ തീരത്താണ് ശക്തമായ ഭൂചലനം രെക്ഷപെടുത്തിയത്. റിക്ടർ സ്കെലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന്‍റെ അടിസ്ഥാനത്തിൽ അധികൃതർ…

By :  Editor
Update: 2022-03-16 12:53 GMT

ജപ്പാനിൽ ശക്തമായ ഭൂചലനം. വടക്കൻ ജപ്പാനിലെ ഫുകുഷിമ കടൽ തീരത്താണ് ശക്തമായ ഭൂചലനം രെക്ഷപെടുത്തിയത്. റിക്ടർ സ്കെലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന്‍റെ അടിസ്ഥാനത്തിൽ അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി.

ബുധനാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്. പ്രദേശത്ത് ഇതുവരെ ആളപായമില്ലെന്ന് അധികൃതർ അറിയിച്ചു. കടലിന്‍റെ അടിത്തട്ടിൽ നിന്ന് 60 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു.

മുമ്പ് 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും സുനാമിയിലും തകർന്ന പ്രദേശത്താണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Tags:    

Similar News