കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹം കല്ലാറുകുട്ടി ഡാമിൽ നിന്ന് കണ്ടെത്തി

ഇടുക്കി: കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹം കല്ലാറുകുട്ടി ഡാമിൽ നിന്ന് കണ്ടെത്തി. (kottayam pampady) ചെമ്പൻകുഴി കരുവിക്കാട്ടിൽ ബിനീഷിൻറെയും മകൾ പാർവ്വതിയുടെയും മൃതദേഹങ്ങളാണ്…

;

By :  Editor
Update: 2022-03-21 06:38 GMT

ഇടുക്കി: കോട്ടയം പാമ്പാടിയിൽ നിന്ന് കാണാതായ അച്ഛന്റെയും മകളുടെയും മൃതദേഹം കല്ലാറുകുട്ടി ഡാമിൽ നിന്ന് കണ്ടെത്തി. (kottayam pampady) ചെമ്പൻകുഴി കരുവിക്കാട്ടിൽ ബിനീഷിൻറെയും മകൾ പാർവ്വതിയുടെയും മൃതദേഹങ്ങളാണ് ഫയർഫോഴ്സ് കണ്ടെടുത്തത്. ഇരുവരെയും ഇന്നലെ മുതലാണ് കാണാതായത്.

ഇരുവരെയും കണ്ടെത്താൻ ഫയർഫോഴ്സ് ടീമിലെ മുങ്ങൽ വിദഗ്ദ്ധർ ഇന്ന് രാവിലെ മുതൽ കാല്ലാറുകൂട്ടി പാലത്തിന് താഴെ കയമുള്ള പ്രദേശത്ത് തിരച്ചിൽ നടത്തിവരുകയായിരുന്നു. ആദ്യം ബിനീഷിന്റെ മൃതദേഹമാണ് ലഭിച്ചത്. അരമണിക്കൂർ പിന്നിട്ടപ്പോൾ മകളുടെയും മൃതദേഹം ലഭിച്ചു.

ഫയർഫോഴ്‌സ് അടിമാലി യൂണിറ്റും മൂവാറ്റുപുഴയിൽ നിന്നുള്ള സ്‌കൂബ ടീമുമാണ് രാവിലെ 10.30 തോടെ തിരച്ചിലിന് ഇറങ്ങിയത്. ചെമ്പൻകുഴി കരുവിക്കാട്ടിൽ ബനീഷിനെയും പ്ലസ് വൺ വിദ്യാർത്ഥിനിയായ മകൾ പാർവ്വതിയെയും ഇന്നലെ രാവിലെ 11 .30 തോടെ വീട്ടിൽ നിന്നും കാണാതാവുകയായിരുന്നു. വൈകുന്നേരം വരെ വീട്ടുകാർ പലസ്ഥലങ്ങളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്തെനായില്ല,

പൊലീസ് ബിനീഷിന്റെ ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ഇവർ അടിമാലിക്ക് സമീപം എത്തിയതായി കണ്ടെത്തി.തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ബൈക്ക് കണ്ടെടുത്തത്. ഇവർ പുഴയിൽ ചാടിയിട്ടുണ്ടാവും എന്ന നിഗമനത്തിലാണ് ഇന്ന് രാവിലെ ഫയർഫോഴ്സ് സംഘം തിരച്ചിൽ ആരംഭിച്ചത്. മരണ കാരണം വ്യകതമായിട്ടില്ല.

Tags:    

Similar News