തട്ടുകടയില്‍ തര്‍ക്കം; ഇടുക്കിയില്‍ നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ്, ഒരാള്‍ മരിച്ചു
ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ…
ഇടുക്കി മൂലമറ്റത്ത് നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ വെടിവയ്പ്പ്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് ഉള്‍പ്പടെ മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെടിവച്ച പ്രതി ഫിലിപ്പ് മാര്‍ട്ടി(30)്‌നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മൂലമറ്റം അശോക ജംഗ്ഷനിലെ തട്ടുകടയില്‍ വച്ച് ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം. തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ഫിലിപ്പ് മാര്‍ട്ടിന്‍ ഭക്ഷണത്തെ ചൊല്ലി ജീവനക്കാരുമായി വാക്കുതര്‍ക്കത്തിലായി. തര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ കൂടി ഇയാളെ കാറില്‍ കയറ്റി തിരികെ അയക്കുകയായിരുന്നു.
പ്രതി പിന്നീട് വീട്ടില്‍ പോയി തിരികെ തോക്കുമായി വന്ന് കാറില്‍ ഇരുന്ന് തന്നെ തട്ടുകടയിലേക്ക് അഞ്ച് റൗണ്ട് വെടിയുതിര്‍ത്തു. ഈ സമയം അതുവഴി ബൈക്കില്‍ വന്ന സന്‍ല്‍ ബാബുവിനും പ്രദീപിനും വെടിയേല്‍ക്കുകയായിരുന്നു. ബസ് ജീവനക്കാരായ ഇവര്‍ ജോലി കഴിഞ്ഞ് തിരികെ പോകുന്ന വഴിയാണ് വെടിയേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രദീപ് തൊടുപുഴയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.