കല്യാണ്‍ ജൂവലേഴ്‌സ് കമ്മനഹള്ളിയിലും; പുതിയ ഷോറൂം ശിവരാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബംഗളൂരു കമ്മനഹള്ളിയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കന്നഡ സൂപ്പര്‍ താരവും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറുമായ…
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സിന്റെ ബംഗളൂരു കമ്മനഹള്ളിയിലെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു. കന്നഡ സൂപ്പര്‍ താരവും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറുമായ ശിവരാജ്കുമാറിനൊപ്പം കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവരും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ബംഗളൂരു നഗരത്തിനുള്ളിലെ കമ്പനിയുടെ എട്ടാമത്തെ ഷോറൂമാണിത്.
കല്യാണ്‍ ജൂവലേഴ്‌സ് കര്‍ണാടകയില്‍ പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ കല്യാണ്‍ കുടുംബത്തിന്റെ ഭാഗമാണെന്നും ഈ ബന്ധം വലിയ ബഹുമതിയാണെന്നും കല്യാണ്‍ ജൂവലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ ശിവരാജ്കുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ കല്യാണ്‍ ജൂവലേഴ്‌സിന് 17 ഷോറൂമുകളുണ്ട്. വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവമൊരുക്കുന്ന മറ്റൊരു കല്യാണ്‍ ഷോറൂം കൂടി തുറക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. കല്യാണ്‍ ബ്രാന്‍ഡിന്റെ ഉപയോക്താക്കള്‍ പുതിയ ഷോറൂമിനേയും ഹൃദയപൂര്‍വം സ്വീകരിക്കും എന്ന കാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് ശിവരാജ്കുമാര്‍ പറഞ്ഞു.
ആഗോളതലത്തില്‍ 153-ാമത്തേതും ഇന്ത്യയിലെ 123-ാമത്തേതുമായ ഷോറൂമാണ് കമ്മനഹള്ളിയില്‍ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടന ആഘോഷത്തിന്റെ ഭാഗമായി അണ്‍കട്ട്, പ്രഷ്യസ് സ്‌റ്റോണ്‍ ആഭരണങ്ങള്‍ക്ക് 20 ശതമാനം ഇളവ് ഉള്‍പ്പെടെ ആകര്‍ഷകമായ ഓഫറുകളാണ് വിപുലമായ ആഭരണ നിരയ്ക്കായി അവതരിപ്പിക്കുന്നത്. കൂടാതെ, ഉഗാദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 3 വരെ ആഭരണങ്ങളുടെ പണിക്കൂലിയില്‍ 50 ശതമാനം വരെ ഇളവ് ലഭിക്കും.
കല്യാണിന്റെ ജനപ്രിയ ഹൗസ് ബ്രാന്‍ഡുകളായ പോള്‍ക്കി ആഭരണങ്ങള്‍ ഉള്‍പ്പെടുന്ന തേജസ്വി, കരവിരുതാല്‍ തീര്‍ത്ത ആന്റിക് ആഭരണങ്ങള്‍ അടങ്ങിയ മുദ്ര, ടെംപിള്‍ ആഭരണങ്ങളായ നിമാഹ്, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ എന്നിവയും പുതിയ ഷോറൂമില്‍ ലഭ്യമാണ്. ഷോറൂമിലെ മറ്റ് വിഭാഗങ്ങളില്‍ സോളിറ്റയര്‍ എന്നു തോന്നിപ്പിക്കുന്ന സിയാ, അണ്‍കട്ട് ആഭരണങ്ങളായ അനോഖി, പ്രത്യേകാവസരങ്ങള്‍ക്കായുള്ള ഡയമണ്ടുകളായ അപൂര്‍വ, വിവാഹ ഡയമണ്ടുകളായ അന്തര, നിത്യവും അണിയാനുള്ള ഡയമണ്ടുകളായ ഹീര, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങളായ രംഗ് എന്നിവയും ലഭ്യമാണ്.
ബ്രാന്‍ഡിന്റെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കും ഏറ്റവും സുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വിപുലമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സിന്റെ വി കെയര്‍ കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഉയര്‍ന്ന തലത്തിലുള്ള സുരക്ഷാ, മുന്‍കരുതല്‍ നടപടികള്‍ എല്ലാ ഷോറൂമുകളിലും നടപ്പാക്കിയിട്ടുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സേഫ്റ്റി മെഷര്‍ ഓഫീസറേയും കമ്പനി നിയമിച്ചിട്ടുണ്ട്.