അടിയന്തര ലാൻഡിംഗിനിടെ കാർഗോ വിമാനം റൺവേയിൽ ഇടിച്ച് രണ്ടായി പിളർന്നു; വീഡിയോ

കോസ്റ്റാറിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തവെ കാർഗോ വിമാനം രണ്ടായി പിളർന്നു. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചു.…

;

By :  Editor
Update: 2022-04-08 02:15 GMT

കോസ്റ്റാറിക്കയിലെ സാൻജോസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തവെ കാർഗോ വിമാനം രണ്ടായി പിളർന്നു. പ്രാദേശിക സമയം രാവിലെ പത്തരയോടെയാണ് സംഭവം. അപകടത്തെ തുടർന്ന് വിമാനത്താവളം താത്കാലികമായി അടച്ചു.

ഡിഎച്ച്എലിന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് 757 വിമാനമാണ് അപകടത്തിൽപ്പെട്ടത്. സാങ്കേതിക തകരാർ മൂലമാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. റൺവേയിലൂടെ നിരങ്ങിവരികയായിരുന്ന വിമാനത്തിന്റെ പുറക് വശം രണ്ടായി പിളർന്ന് റൺവേയിൽ ഇടിക്കുകയായിരുന്നു

Full View

പൈലറ്റും കോ പൈലറ്റും മാത്രമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. കൂടുതൽ പരിശോധനക്കായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News