അമിത് ഷാ 29 ന് കേരളത്തിലേക്ക് ; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം, കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കെ സുരേന്ദ്രൻ
പാലക്കാട് : കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍…
പാലക്കാട് : കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് എല്ലാ സഹായങ്ങളും ഒത്താശയും നല്‍കുന്നത് പിണറായി വിജയന്‍ സര്‍ക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ . പോപ്പുലര്‍ ഫ്രണ്ടിനെതിരായ കേസുകളില്‍ സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ പിണറായി സര്‍ക്കാര്‍ എതിര്‍ക്കുന്നത് അക്കാരണത്താലാണ്.
രാജ്യം നേരിടുന്ന വലിയ വിപത്താണിത്. കേരളത്തിലെ ഗുരുതര സ്ഥിതി കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. ഈ വരുന്ന 29ന് കേന്ദ്ര ആഭ്യന്ത മന്ത്രി അമിത്ഷാ കേരളത്തിലെത്തുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
മുന്‍കേസുകളിലെല്ലാം പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിലും പോലീസ് ശ്രമിച്ചില്ല. പാലക്കാട്ടെ സഞ്‌ജിത്തിന്റെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ അലംഭാവം ഉണ്ടായപ്പോഴാണ് ഹൈക്കോടതിയില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടത്. സംസ്ഥാന സര്‍ക്കാര്‍ എസ്.ഡി.പി.ഐക്ക് അനുകൂല നിലപാടാണവിടെ സ്വീകരിച്ചത്. സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാര്‍ പ്രതികളുടെ വാദം കേള്‍ക്കണമെന്ന വിചിത്രമായ കാരണമാണ് പറഞ്ഞത്.സി.ബി.ഐ വന്നാല്‍ ഗൂഢാലോചന പുറത്തുവരുമെന്ന ഭയത്താല്‍ തീവ്രവാദികളെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു.