ആനയുടെ മസ്തകത്തിൽ ക്രൂരമായി മർദ്ദിച്ച് പരിശീലകൻ : ആനയുടെ കാൽ പിടിപ്പിച്ച് മാപ്പ് പറയിച്ച് നാട്ടുകാർ" വീഡിയോ

തായ് ലാന്റിലെ അയുത്തായ എലിഫന്റ് പാലസിൽ താമസിക്കുന്ന ജംബോ ചാൻ ചാവോ എന്ന ആന വിനോദസഞ്ചാരികളെ കയറ്റി നടക്കുന്ന ആനകളിൽ ഒന്നാണ് . ഇതിനായി പരിശീലനം നൽകുന്നത്…

;

By :  Editor
Update: 2022-04-21 23:56 GMT

തായ് ലാന്റിലെ അയുത്തായ എലിഫന്റ് പാലസിൽ താമസിക്കുന്ന ജംബോ ചാൻ ചാവോ എന്ന ആന വിനോദസഞ്ചാരികളെ കയറ്റി നടക്കുന്ന ആനകളിൽ ഒന്നാണ് . ഇതിനായി പരിശീലനം നൽകുന്നത് പീരപത് എന്ന പതിനെട്ടുകാരനാണ് . എന്നാൽ ആനയോട് ഇയാൾ പലപ്പോഴും ക്രൂരമായാണ് പെരുമാറിയിരുന്നത് . രണ്ട് ദിവസം മുൻപ് പീരപത് ആനയുടെ മുകളിൽ ഇരുന്ന് ഇരുമ്പ് കമ്പി കൊണ്ട് ആനയെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. ആനയുടെ തലയിലായിരുന്നു അടികളേറെയും ഏറ്റത്.

അടികിട്ടിയ അവശനിലയിലായ ആനയെ കണ്ട നാട്ടുകാർ ഒടുവിൽ പീരപതിനെ പിടികൂടി . ഉടുപ്പിന്റെ കോളറിൽ പിടിച്ച് നാട്ടുകാർ പീരപതിനെ ആനയുടെ അടുത്തേക്ക് കൊണ്ടുപോയി . തുടർന്ന് ആനയുടെ കാലിൽ തൊട്ട് ക്ഷമ പീരപതിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു . സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Full View

ആന നിലവിൽ ഇപ്പോഴും ചികിത്സയിലാണ്. തലയിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് പരിശോധിച്ച ഡോക്ടർമാർ പറഞ്ഞു . ആനയെ പരിപാലിക്കാൻ ഇനി പീരപതിനെ അനുവദിക്കരുതെന്നും ഡോക്ടർമാർ പറഞ്ഞു

Tags:    

Similar News